KeralaLatest News

‘സമഗ്ര വികസനവും സാമൂഹ്യ പുരോഗതിയും’ -പ്രകടന പത്രിക പുറത്തിറക്കി കോഴിക്കോട് എൽഡിഎഫ്

ബി ജെ പി യുടെ നയങ്ങള്‍ക്കും യുഡിഎഫിന്റെ അവസരവാദ കൂട്ടുകെട്ടിനുമെതിരെ ജനം വിധിയെഴുതുമെന്ന് സി പി എം

കോഴിക്കോട്: സമഗ്ര വികസനവും സാമൂഹ്യ പുരോഗതിയും ലക്ഷ്യം വയ്ക്കുന്ന കര്‍മ്മപരിപാടികളുമായി കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് പ്രകടന പത്രിക. ബി ജെ പി യുടെ നയങ്ങള്‍ക്കും യുഡിഎഫിന്റെ അവസരവാദ കൂട്ടുകെട്ടിനുമെതിരെ ജനം വിധിയെഴുതുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

‘ജനങ്ങളാണ് തീരുമാനിക്കേണ്ടത്’- താൻ തുടരണോ വേണ്ടയോ എന്നതി​ല്‍ ഹിത പരിശോധനയുമായി മുഖ്യമന്ത്രി

അതേസമയം ധര്‍മ്മടത്തെ വികസന പദ്ധതികളുടെ പുരോഗതി നേരില്‍ക്കണ്ടും പ്രാദേശിക തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ പങ്കെടുത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം തുടരുന്നു. മുഖ്യമന്ത്രിയുടെ ആസ്‌തിവികസന ഫണ്ടുപയോഗിച്ച്‌ നിര്‍മ്മിക്കുന്ന മുഴപ്പിലങ്ങാട് ഇന്‍‌ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button