ജനിച്ചുവളർന്ന ഇടവകകളിൽ യാക്കോബായ വിശ്വാസികളുടെ മൃതശരീരം സംസ്കരിക്കാൻ തടസ്സം ഉണ്ടായ സന്ദർഭത്തിൽ പിണറായി വിജയൻ സർക്കാർ പ്രകടിപ്പിച്ച സാമൂഹ്യ പ്രതിബദ്ധത അവിസ്മരണീയമാണെന്നും അതിനാൽ യാക്കോബായ വിഭാഗം രാഷ്ട്രീയം മറന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ബാധ്യസ്ഥരാണെന്നും സഭയിലെ വൈദികൻ ഫാ. ഡാർലി എടപ്പങ്ങാട്ടിൽ പറഞ്ഞു.
നന്ദി, ഫ്ളക്സിൽ മാത്രം പോര. എക്കാലവും മനുഷ്യത്വത്തിന് റേറ്റിങ്ങും മനുഷ്യത്വമില്ലായ്മക്ക് ബ്രേക്കിങ്ങും നൽകിയ ഇടതുപക്ഷത്തിന് ഉള്ള നന്ദി വോട്ട് ആയി രേഖപ്പെടുത്തണം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡ് ബാധിതരുടെ ഉത്തരവാദിത്തം കേരളത്തിൽ സർക്കാർ ഏറ്റെടുക്കുകയാണ്.
കൊറോണ കാലത്ത് റേഷൻ കടകളിലൂടെ ആളുകൾക്ക് സൗജന്യ കിറ്റ് നൽകി സർക്കാർ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തിയത് മാതൃകയാണെന്നും ഫാ. ഡാർലി എടപ്പങ്ങാട്ടിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..