Latest NewsNewsIndia

എല്ലാ രാജ്യങ്ങളിലേക്കും ആവശ്യമായ വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള രാജ്യം ഇന്ത്യ മാത്രമാണ്; വിദേശപ്രതിനിധികൾ

ഹെെദരാബാദ് : ലോകമെമ്പാടുമുള്ളവർക്ക് ആവശ്യാനുസരണം വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യമാത്രമാണെന്ന് വിദേശപ്രതിനിധികൾ. ഹെെദരാബാദിൽ വാക്സിൻ വികസിപ്പിക്കുന്ന രണ്ട് ഇന്ത്യൻ കമ്പനികളിൽ സന്ദ‌‌ർശനം നടത്തിയതിന് പിന്നാലെയാണ് വിദേശ പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയത്. 60 പേരടങ്ങുന്ന വിദേശ പ്രതിനിധി സംഘമാണ് ഇന്ന് ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നീ ഇന്ത്യൻ കമ്പനികളിൽ സന്ദർശനം നടത്തിയത്.

എല്ലാ രാജ്യങ്ങളിലെയും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആവശ്യമായ അളവിൽ വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള രാജ്യം ഇന്ത്യയാണ്.ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വിവിധ തരം കോവിഡ് വാക്സിനിറക്കിയെങ്കിലും ഇത് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നൽകാനാകില്ല.ആവശ്യാനുസരണം വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യമാത്രമാണെന്നും ആസ്‌ട്രേലിയൻ അംബാസഡർ ബാരി ഓ ഫാരെൽ പറഞ്ഞു.

അതേസമയം ആഗോളതലത്തിൽ നിർമ്മിക്കുന്ന വാക്സിനുകളിൽ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഫ്ലാഗ് ഓഫ് ഇന്ത്യയുടെ വാക്സിൻ ഹബുകളായ ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നിവിടങ്ങളിലും സന്ദർശനം നടത്തിയെന്ന് ബാരി ഓ ട്വീറ്റ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button