KeralaNattuvarthaLatest NewsNews

നട്ട് കണ്ണ് നട്ട് നാം വളര്‍ത്തിയ വിളകളെ, കൊന്നു കൊയ്തു കൊണ്ടുപോയ ജന്മികള്‍ ചരിത്രമായ്; താൻ കർഷകർക്കൊപ്പമെന്ന് ബിജിപാൽ

സോഷ്യൽ മീഡിയ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്

കർഷക സമരത്തിന് കേരളത്തിൽ നിന്ന് പിന്തുണയർപ്പിച്ച് സംഗീത സംവിധായകന്‍ ബിജിപാൽ രം​ഗത്ത്, ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പമെന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കില്‍ ബിജിബാല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

സൂപ്പർ ഹിറ്റ് ചിത്രത്തിലെ ‘ചോര വീണ’ എന്ന ഗാനത്തിലെ ”നട്ട് കണ്ണ് നട്ട് നാം വളര്‍ത്തിയ വിളകളെ, കൊന്നു കൊയ്തു കൊണ്ടുപോയ ജന്മികള്‍ ചരിത്രമായ്’ എന്ന വരികൾ പാടിയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പമെന്ന വാക്കുകളോടെ പോസ്റ്റ് ചെയ്ത ബിജിപാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

പോസ്റ്റ് കാണാം…

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button