തിരുവനന്തപുരം > പ്രമുഖ സാമൂഹ്യ പ്രവർത്തകയും മനുഷ്യസ്നേഹിയുമായിരുന്ന പത്മിനി വർക്കിയുടെ പേരിലുള്ള പുരസ്‌കാരത്തിന് ജസി ഇമ്മാനുവൽ അർഹയായി. പ്രഗത്ഭയായ ജീവകാരുണ്യ പ്രവർത്തകക്കാണ് പുരസ്‌കാരം നൽകുന്നത്. 25000 രൂപയാണ് പുരസ്‌കാരം.
പത്മിനി വർക്കിയുടെ അഞ്ചാം ചരമവാർഷികദിനമായ ഡിസംബർ 12 ന് മൂന്നു മണിക്ക് ധനമന്ത്രി ഡോ തോമസ്സ് ഐസക് പുരസ്കാരം സമർപ്പിക്കും. ചാലക്കുഴി റോഡിലെ ദേവകി വാര്യർ സ്‌മാരകത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടത്തുക. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹജാലകം എന്ന സന്നദ്ധ സംഘടനയുടെ വോളന്റീയർ ആണ് ജസ്സി ഇമ്മാനുവൽ.
2013 ൽ സ്നേഹജാലകം പാലിയേറ്റിവ് കെയർ സ്ഥാപിക്കപ്പെട്ട കാലം മുതൽ ഗൃഹ സന്ദർശനം നടത്തുന്ന വോളന്റീയർ ടീമിലെ അംഗമായ ജസി അതിനു മുൻപും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു . ഭർത്താവ് പി ജെ ഇമ്മാനുവൽ , മത്സ്യത്തൊഴിലാളി യൂണിയൻ സംഘടനാ നേതാവ് , മക്കൾ 3 പേരും പഠിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..