Latest NewsNewsIndiaInternational

മോദിയുടെ ഇന്ത്യ മികവുറ്റത്,‌ പഠിക്കാ‍നാ​ഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയെ ചൂണ്ടിക്കാണിച്ചു കൊടുക്കും; ബില്‍ഗേറ്റ്സ്

കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും ഇത്തരം മാറ്റങ്ങൾ ജനങ്ങൾക്ക് ഉപകാര പ്രദമായെന്നും ബില്‍ ഗേറ്റ്‌സ്

ബ്ലൂംബെർ​ഗ്; ഇന്ത്യയ്ക്ക് അഭിമാന നിമിഷം, ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇനി മുതൽ ഇന്ത്യയെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

ഇന്ത്യയിലിപ്പോഴുള്ള സാര്‍വത്രികമായ ഡിജിറ്റല്‍ പണമിടപാട് രീതികളെയും, ആധാറിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബില്‍ഗേറ്റ്സിന്റെ പ്രസ്താവന പുറത്ത് വന്നത്.

കൂടാതെ ഇന്ന് ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകള്‍ തമ്മിലോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുള്‍പ്പടെ ആഗോള തിരിച്ചറിയലിനും, ഡിജിറ്റല്‍ പേമെന്റിനുമായി ഇന്ത്യ വിനിയോ​ഗിച്ചതായും ഇതിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് സഹായം ചെയ്യുന്നതിനുള്ള ചിലവ് കുറച്ചുവെന്നും അത് വലിയൊരു മാറ്റത്തിന് കാരണമായെന്നും ബിൽ​ഗേറ്റ്സ് പറഞ്ഞു.

കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും ഇത്തരം മാറ്റങ്ങൾ ജനങ്ങൾക്ക് ഉപകാര പ്രദമായെന്നും അദ്ദേഹം പറഞ്ഞു, സിങ്കപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിന്റെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകവെയാണ് ഇനി മുതൽ ഇന്ത്യയെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button