KeralaLatest NewsNews

ഉറങ്ങിക്കിടന്ന മകളെ വാക്കത്തി കൊണ്ട് വെട്ടിയ പിതാവ് അറസ്റ്റിൽ

കറുകച്ചാൽ ∙ രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തലയ്ക്ക് വെട്ടേറ്റ പെണ്‍കുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങി. കറുകച്ചാല്‍ പച്ചിലമാക്കല്‍ മാവേലിത്താഴെയില്‍ രഘു (48) ആണ് അറസ്റ്റിലായത്. തലയ്ക്കു സാരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വി​ല്‍​ക്കാ​ന്‍ എ​ത്തി​ച്ച 200 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി

ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മകള്‍ കിടന്ന മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയില്‍ നിന്നു രക്തം വാര്‍ന്നൊഴുകിയതിനെത്തുടര്‍ന്നു ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ ഇയാള്‍ വീണ്ടും വെട്ടാനായി അടുത്തു. വെട്ടു തടയുന്നതിനിടയില്‍ മകളുടെ വലതുകയ്യിലെ മോതിരവിരല്‍ മുറിഞ്ഞുതൂങ്ങി. ഭയചകിതയായ പെണ്‍കുട്ടി അയല്‍വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

സംഭവസമയത്ത് പിതാവും മകളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. സംഭവത്തെ തുടര്‍ന്നു സമീപത്തെ വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ രഘുവിനെ റിമാന്‍ഡ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button