KeralaLatest NewsNews

ഉന്നതരുടെ പേര് പറഞ്ഞാല്‍ തന്നെ അവര്‍ കൊലപ്പെടുത്തും, സ്വപ്‌ന ആരെയോ വല്ലാതെ ഭയക്കുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരുടെ പേര് പറഞ്ഞാല്‍ തന്നെ അവര്‍ കൊലപ്പെടുത്തും, സ്വപ്ന ആരെയോ വല്ലാതെ ഭയക്കുന്നു.
കേസുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കി സ്വപ്ന സുരേഷ്. കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണി.

Read Also :നൈല്‍ നദിക്കരയില്‍ സ്വര്‍ണ ഖനിയുള്ള മലയാളി പ്രവാസി വ്യവസായിയെ തിരിച്ചറിയാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍

അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് ജയില്‍, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ തന്നോട് ജയിലില്‍ വച്ച് ആവശ്യപ്പെട്ടതായി സ്വപ്ന കോടതിയെ അറിയിച്ചു. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്ന അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button