ബുറൈദ: കോഴിക്കോട് നന്മണ്ട സ്വദേശി ബഷീര്‍ കുറുമ്പരുകണ്ടി (60) നിര്യാതനായി. ജോലി ആവശ്യാര്‍ഥം റിയാദിലെത്തിയ ബഷീര്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ഫവാസ് കമ്പനിയിലെ ജീവനക്കാരനാണ്. 20 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്നു. അല്‍ ഖസീമിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യമായിരുന്ന ബഷീര്‍, ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി അംഗമാണ്.
ഭാര്യ: ഹാജിറ, മക്കള്‍: ഷഹീര്‍, ഷാമില്‍, ജിഹാന. മരുമകള്‍: ഫാത്തിമ.
മൃതദേഹം റിയാദ് ദരിയ ആശുപത്രി മോര്‍ച്ചറിയില്‍. നടപടി ക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..