Latest NewsNewsIndiaMobile PhoneTechnology

രാജ്യത്ത് 5 ജി സര്‍വീസുകള്‍ ഉടൻ ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ

ന്യൂഡൽഹി : 5 ജി സര്‍വീസുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിലയന്‍സ് ജിയോ. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ നാലാം പതിപ്പില്‍ കമ്പനിയുടെ സിഇഒ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്.

Read Also : ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

2021 ന്റെ രണ്ടാം പകുതിയില്‍ സേവനം നടപ്പാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും 5 ജി നെറ്റ്‌വര്‍ക്ക് തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും അംബാനി വെളിപ്പെടുത്തി. ഇന്ത്യയില്‍ 5 ജി ശൃംഖലയുടെ പ്രവേശനം ആത്മ നിര്‍ഭര്‍ ആകാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്നും നാലാം വ്യാവസായിക വിപ്ലവത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്നതിലൂടെ രാജ്യത്തിന് കൂടുതല്‍ പങ്ക് വഹിക്കാന്‍ സഹായിക്കുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button