Latest NewsNewsInternational

കുഞ്ഞിന് ഈ പേരുകളില്‍ ഒന്ന് നല്‍കു; എങ്കിൽ 60 വര്‍ഷത്തേക്ക് ‘പിസ’ ഫ്രീ

അടുത്ത അറുപതു വര്‍ഷത്തേക്ക് എല്ലാ മാസവും 14 ഡോളര്‍ വിലമതിക്കുന്ന പിസ ലഭിക്കും.

കാൻ‌ബെറ: പിസ ഭീമന്‍ ഡോമിനോസ് വ്യത്യസ്ഥ ഓഫറുമായി രംഗത്ത്. തങ്ങളുടെ അറുപതാം പിറന്നാള്‍ ആഘോഷ വേളയിലാണ് ഡോമിനോസ് ഒരു പേര് ചലഞ്ചുമായി എത്തിയത്. എന്നാൽ ഡിസംബര്‍ ഒമ്പതിന് പിറക്കുന്ന നവജാത ശിശുവിന് ഡോമിനോസ് നിര്‍ദ്ദേശിക്കുന്ന പേര് നല്‍കിയാലാണ് ഈ വമ്പന്‍ ഓഫര്‍ ലഭിക്കുക. അറുപതു വര്‍ഷത്തേക്ക് സൗജന്യ പിസ നല്‍കുമെന്നാണ് വാഗ്ദാനം. എല്ലാ മാസവും 14 ഡോളറിന് തുല്യമായ (ഏകദേശം ആയിരത്തോളം രൂപ) പിസ ആയിരിക്കും നല്‍കുക.

എന്നാൽ ഓസ്ട്രേലിയയില്‍ ജനിക്കുന്ന കുഞ്ഞിനാണ് ഇത്തരമൊരു സുവര്‍ണാവസരം ലഭിക്കുക. ഡൊമിനിക് (Dominic), ഡൊമിനിക്വെ (Dominique) എന്നീ പേരുകളില്‍ ഏതെങ്കിലും ഒന്ന് നവജാത ശിശുവിന് നല്‍കുന്നവര്‍ക്കാണ് ഈ ഭാഗ്യം. അടുത്ത അറുപതു വര്‍ഷത്തേക്ക് എല്ലാ മാസവും 14 ഡോളര്‍ വിലമതിക്കുന്ന പിസ ലഭിക്കും. അതായത്, 10, 080 ഡോളര്‍ വിലയുടെ പിസയാണ് അറുപതു വര്‍ഷം കൊണ്ട് ലഭിക്കുക. 2080 വരെ പിസ ലഭിക്കും. ഒരു കമ്പനിയെന്ന നിലയില്‍ അനുഗ്രഹീതമായ അറുപതു വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് ഡോമിനോസിന്റെ ഓസ്ട്രേലിയ, ന്യൂ സീലാന്‍ഡ് സി ഇ ഒ നിക്ക് നൈറ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമില്ലാതെ തങ്ങള്‍ക്ക് മുന്‍പോട്ടു പോകാന്‍ കഴിയില്ലെന്നും ഡോമിനോസ് പിസ വ്യക്തമാക്കി.

Read Also: ഫൈസർ കോവാക്‌സിൻ; 87 കാരനായ ഇന്ത്യൻ വംശജൻ വാക്‌സിൻ സ്വീകരിക്കുന്ന ആദ്യ വ്യക്തി

അതേസമയം, യോഗ്യരായ മാതാപിതാക്കള്‍ക്ക് [email protected] എന്ന വിലാസത്തില്‍ വിശദാംശങ്ങള്‍ അയയ്ക്കാവുന്നതാണ്. ഡിസംബര്‍ ഒമ്ബതാം തിയതി ബുധനാഴ്ച ആയിരിക്കണം കുഞ്ഞ് ജനിച്ചത് എന്ന് നിര്‍ബന്ധമാണ്. ഒപ്പം കുഞ്ഞിന് ഡോമിനോസ് നിര്‍ദ്ദേശിച്ച പേര് നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകളും വേണം. ഇ-മെയിലില്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ലഭിച്ചതിനു ശേഷം ആയിരിക്കും ഡോമിനോസ് വിജയിയെ കണ്ടെത്തുക. തുടര്‍ന്ന് വിജയിയോട് 2021 ജനുവരി അവസാനത്തിന് മുമ്ബായി ജനന സര്‍ട്ടിഫിക്കറ്റ് അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button