Latest NewsNewsIndia

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

അഹമ്മദാബാദ് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച്‌ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്‍തിരിക്കാന്‍ കഴിയുമോ എന്നാണ് വിജയ് രൂപാണി ചോദിക്കുന്നത്.

Read Also : ഗുരുവായൂര്‍ ക്ഷേത്ര പരിചാരകര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ഗുജറാത്തിലെ മെഹ്‌സാനയില്‍ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ പ്ലാന്റിന്റെയും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കവേയാണ് രാഹുല്‍ ഗാന്ധിക്കെതിരായ രൂപാണിയുടെ വെല്ലുവിളി.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകര്‍ക്കു വേണ്ടിയെന്ന പേരില്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയ് രൂപാണി പറഞ്ഞു.

ഭാരത് ബന്ദിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button