KeralaCricketLatest NewsNewsSports

കോഹ്ലിയുടെ ഇന്നത്തെ ‘ഇര‘ സഞ്ജു സാംസൺ?!

സഞ്ജുവിനെ കളിപ്പിക്കില്ല...

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിറങ്ങാനൊരുങ്ങി ഇന്ത്യ. മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി. ഇന്ന് സഞ്ജു സാംസണെ നായകൻ വിരാട് കോഹ്ളി കളിപ്പിക്കാൻ സാധ്യതയില്ലെന്നും പകരം മനീഷ് പാണ്ഡെയെ കളിപ്പിക്കാനാണ് സാധ്യതയെന്നം മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.

ടീമില്‍ തുടരെ തുടരെ അഴിച്ചുപണി നടത്തുന്ന കോഹ്‌ലി ഇന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുക സഞ്ജു സാംസണെയായിരിക്കുമെന്ന് സെവാഗ് പരിഹസിച്ചു. ‘സ്ഥാനം നഷ്ടപ്പെടാന്‍ സാദ്ധ്യത സഞ്ജുവിനാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച റണ്‍സ് നേടാന്‍ അവന് സാധിച്ചിരുന്നില്ല. അങ്ങനെയുള്ളപ്പോൾ സഞ്ജുവിന് പകരം മനീഷിനെ കളിപ്പിക്കും.‘ – സെവാഗ് പറഞ്ഞു.

Also Read: ‘ഇതാണ് വിരാട് കോഹ്ലിയുടെയും രവി ശാസ്ത്രിയുടെയും ചിന്താഗതി’ : മുഹമ്മദ് കൈഫ്

കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തില്‍ 15 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്സും പറത്തി 23 റണ്‍സ് നേടയാണ് സഞ്ജു പുറത്തായത്. രണ്ടാമത്തേതില്‍ മടങ്ങിയത് 10 പന്തില്‍ 15 റണ്‍സ് നേടിയും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40 ന് സിഡ്‌നിയിലാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര നേടിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button