KeralaLatest NewsNews

“സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും എത്തിയിട്ടുണ്ട് ” : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്‍ വിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Read Also : ഉറങ്ങിക്കിടന്ന മകളെ വാക്കത്തി കൊണ്ട് വെട്ടിയ പിതാവ് അറസ്റ്റിൽ

“പെട്രോള്‍ വില വര്‍ധന, പാചകവാതക വില വര്‍ധനവ് തുടങ്ങിയവയില്‍ കേന്ദ്രത്തോട് ജനം അമര്‍ശത്തിലാണ്. ബി ജെ പിയെ ജനം വിശ്വസിക്കുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാ വീട്ടിലും എത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അത് ബോധ്യമുണ്ട്”,കടകംപള്ളി പറഞ്ഞു.

കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ചില കള്ളക്കളികള്‍ നടക്കുന്നുണ്ട്. നഗരത്തിലെ ചില വര്‍ഡുകളില്‍ ഈ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതൊന്നും എല്‍ ഡി എഫിന് ഭീഷണിയാകില്ല. തിരുവനന്തപുരം ജില്ലയില്‍ മൊത്തത്തില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച വിജയം എല്‍ ഡി എഫ് കരസ്ഥമാക്കും. കോര്‍പറേഷനില്‍ ബി ജെ പിയുടെ പല സീറ്റുകളും എല്‍ ഡി എഫ് പിടിച്ചെടുക്കും. മാധ്യങ്ങള്‍ സൃഷ്ടിക്കുന്ന വിവാദങ്ങളും വ്യാജ പ്രചാരണങ്ങളും ജനം വിശ്വസിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button