08 December Tuesday

സാമ്പിൾ ബാലറ്റിനൊപ്പം പണവിതരണം; ചെണ്ടുവരൈയിൽ എഐഎഡിഎംകെ പ്രവർത്തകർ വാഹനം ഉപേക്ഷിച്ച്‌ കടന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020

മൂന്നാർ > സാമ്പിൾ ബാലറ്റിനൊപ്പം പണം നൽകുന്നതറിഞ്ഞ് പിടികൂടാനെത്തിയ എൽഡിഎഫ് പ്രവർത്തകരെ വെട്ടിച്ച്  എഐഎഡിഎംകെ പ്രവർത്തകരായ രണ്ട്പേർ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ദേവികുളം പഞ്ചായത്ത് അഞ്ചാംമത്‌  വാർഡായ ചെണ്ടുവരയിലാണ് സംഭവം.

എഐഎഡിഎംകെ സ്ഥാനാർഥി ശശിയുടെ ബൂത്ത് ഏജന്റുമാരാണ് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം നൽകാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ എൽഡിഎഫ് പ്രവർത്തകർ വാഹനം തടഞ്ഞ് നിർത്തി. ഈ തക്കം നോക്കി ജീപ്പിലുണ്ടായിരുന്നരണ്ട് പേർ ഓടി രക്ഷപ്പെട്ടു. പൊലീസെത്തി ജീപ്പ് കസ്റ്റഡിയിലെടുത്തു.

വാഹനത്തിൽ നിന്ന്‌ 37,400രൂപ പിടികൂടി

മൂന്നാർ> മൂന്നാർ പഞ്ചായത്ത്‌   ടലാർ വാർഡിൽ പൊലീസ് നടത്തിയ പരിശോധനയിൽ ടവേര ജീപ്പിൽ സൂക്ഷിച്ചിരുന്ന 37,400 രൂപ പിടികൂടി. സംഭവത്തെ തുടർന്ന് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വെള്ളതുറച്ചിയുടെ ഭർത്താവ് കൃഷ്ണസ്വാമി ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തു പൊലീസ് കേസെടുത്തു. വാഹനം കസ്റ്റഡിയിലെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top