Latest NewsNewsIndia

യുവതിയെ കൊന്ന് കായലിൽ തള്ളി; യുവാവിന് ജീവപര്യന്തം തടവ്

മുംബൈ: കാമുകിയെ കൊന്ന് കായലിൽ തള്ളിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി രംഗത്ത്. 2013ൽ യുവതിയെ കൊലപ്പെടുത്തി മുംബൈയിലെ ചെമ്പൂർ തടാകത്തിൽ ഉപേഷിച്ച കേസിലാണ് 38കാരനായ പ്രഭാകർ ഷെട്ടിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷ നൽകിയിരിക്കുന്നത്. തടവ് കൂടാതെ 1,00,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക ഇരയുടെ മകന് നൽകണമെന്നും കോടതി വിധിയിൽ പറയുകയാണ്. മരിച്ച കുർതിക് ഷെട്ടി എന്ന വിധവയുമായി പ്രതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രതി യുവതിയിൽ നിന്നും പണം വാങ്ങിയിരുന്നു. എന്നാൽ യുവതി വിവാഹത്തിന് നിർബന്ധിച്ചതോടെ ഒഴിഞ്ഞു മാറിയ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button