കോഴിക്കോട് > സ്‌പീക്കര്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉന്നയിച്ച ആക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നല്‍കിയ ഉള്ളടക്കമെങ്ങനെ ബിജെപി നേതാവിന് കിട്ടി. സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാനാണ് ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.
പതിവുപോലെ വിവാദമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രതികള്‍ പറഞ്ഞതെന്ന വിധത്തില്‍ പല കാര്യങ്ങളും രാഷ്ട്രീയ ആവശ്യത്തിനായി ചോര്‍ത്തിക്കൊടുക്കയാണ്. ബിജെപി രാഷ്ട്രീയ സമ്മര്‍ദമുപയോഗിച്ച് കേന്ദ്രഏജന്‍സികളെ ഉപകരണമാക്കുന്നത് ആവര്‍ത്തിക്കയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..