പാലക്കാട് > കുഴൽപ്പണക്കേസിൽ കോങ്ങാട്ടെ കോൺഗ്രസ് 2 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടളശേരി തോട്ടുപാലം സ്വദേശി ഷെരീഫുദ്ദീൻ (32), കോൺഗ്രസ് പ്രവർത്തകൻ കോങ്ങാട് സ്വദേശി അജിലാൻ (25) എന്നിവരെയാണ് കുറ്റിപ്പുറം സിഐ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള സംഘം കോങ്ങാട് നിന്ന് കസ്റ്റഡിയിലെടുത്തത്.
ഡിസംബർ മൂന്നിന് മലപ്പുറം കുറ്റിപ്പുറത്ത് നടന്ന കുഴൽപ്പണ ഇടപാടിൽ പ്രധാന പങ്കുവഹിച്ചത് ഷെരീഫുദ്ദീൻ ആണെന്നാണ് പൊലീസിന് ലഭിച്ച സൂചന. കുറ്റിപ്പുറത്തേക്ക് കൊണ്ടുവന്ന കുഴൽപ്പണം ഷെരീഫുദ്ദീനും സംഘവും തട്ടിയെടുത്ത് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി വാഹനം ഏർപ്പെടുത്തിയത് ഷെരീഫുദ്ദീനും. ഇയാളും അജിലാനും കുറ്റിപ്പുറത്ത് എത്തി കൂട്ടാളികൾക്ക് വാഹനം കൈമാറിയെന്നും പൊലീസ് പറഞ്ഞു.
ഇവർക്കൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് സിഐ പറഞ്ഞു. അഞ്ചിലധികം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. എത്ര രൂപയുടെ ഇടപാടാണ് നടന്നത് എന്ന് വ്യക്തമല്ല. ഷെരീഫുദ്ദീന്റെ അടുത്ത സുഹൃത്തുക്കളാണ് സംഘത്തിലുണ്ടായിരുന്നവർ. ഇവ ഇവർ എവിടെയെന്ന് അറിയില്ലെന്നാണ് ഷെരീഫുദ്ദീന്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. കോങ്ങാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ ഷെരീഫുദ്ദീൻ കുഴൽപ്പണം ഇതിനായി വിനിയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..