KeralaLatest News

ഓണ്‍ലെെന്‍ സെക്സ്; യുവതിക്കൊപ്പമുള്ള നഗ്നചിത്രം കാട്ടി കാല്‍കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ ആക്ടിവിസ്റ്റ് അറസ്റ്റില്‍

അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കാസര്‍കോട്: യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ കെ നൗഫലെന്ന നൗഫല്‍ ഉളിയത്തടുക്കയെയാണ് വിദ്യാനഗര്‍ സി ഐ വി വി മനോജ്, എസ് ഐ വിഷ്ണു, സിവില്‍ പൊലീസ് ഓഫീസര്‍ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും യു ട്യൂബിലൂടെ പല വിവാദ വിഡിയോകളും ഇറക്കിയ ആളാണ് ഖാദർ കരിപ്പൊടി. ഖാദര്‍ കരിപ്പൊടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി ഓണ്‍ലെെന്‍ വഴി ചാറ്റിംഗ് നടത്തി വന്നിരുന്നു. ഇതിനിടയില്‍ യുവതിയുമൊത്തുള്ള നഗ്നചിത്രം തന്‍റെ കയ്യിലുണ്ടെന്നും സോഷ്യല്‍ മീ‍ഡിയ വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.

read also: കർഷക പ്രക്ഷോഭം: ഒബാമയുടെ പേരിൽ നരേന്ദ്ര മോദിക്കെതിരെ വ്യാജ ട്വീറ്റ്, നിറയെ അക്ഷര തെറ്റുകള്‍

തിങ്കളാഴ്ച വൈകുന്നേരം 50,000 രൂപയുമായി സമീപിച്ചപ്പോള്‍ ബാക്കി തുക ഉടന്‍ കൊണ്ട് വരണമെന്ന പറഞ്ഞ് തിരിച്ചയച്ചതായും പറയുന്നു. ഖാദര്‍ കരിപ്പൊടി പരാതിയുമായി വിദ്യാനഗര്‍ സി ഐ യെ സമീപിച്ചതിനെ തുടര്‍ന്ന് ബാക്കി തുക ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തുകയും പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ഫോറന്‍സിക് പരിശോധനയ്ക്കായി കണ്ണൂരിലെക്ക് അയട്ടിച്ചുള്ളതായി ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ വ്യക്തമാക്കി .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button