COVID 19Latest NewsNewsInternational

വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സിംഹങ്ങൾക്ക് കൊറോണ വൈറസ്

ബാര്‍സലോണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നാല് സിംഹങ്ങൾക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രണ്ടാമത്തെ തവണയാണ് മാർജ്ജാര വർഗത്തിലുൾപ്പെട്ട ജീവികൾക്ക് കൊറോണ വൈറസ് രോഗം ബാധിക്കുന്നത്. മൂന്ന് പെൺസിംഹങ്ങളും ഒരു ആൺസിംഹവുമാണ് കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. തുടർന്ന് മ‍ൃഗ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. മൃഗശാലയിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർക്കും കോവിഡ് പോസിറ്റീവായി. സിംഹങ്ങൾക്ക് എങ്ങനെ കോവിഡ് പോസിറ്റീവായെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഏപ്രിലിൽ ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലിലുണ്ടായിരുന്ന നാല് പുലികൾക്കും ഒരു സിംഹത്തിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. രണ്ട് മൃഗശാലയിലെയും ഉദ്യോഗസ്ഥർ ഇതിനെ സംബന്ധിച്ച് ചർച്ച നടത്തി.

ഫ്ലൂ ബാധയ്ക്കുള്ള മരുന്നാണ് കൊറോണ വൈറസ് രോഗം ബാധിച്ച മൃഗങ്ങൾക്കും നൽകുന്നതെന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മനുഷ്യര്‍ക്ക് നടത്തുന്ന രീതിയിൽ തന്നെയാണ് സിംഹങ്ങൾക്കും ആർടിപിസിആർ ടെസ്റ്റ് നടത്തുന്നത്. കോവിഡ് ബാധിച്ച മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ കൂട്ടത്തിൽ നിന്നും മാറ്റി പാർപ്പിക്കുകയാണ്. മൃഗശാല പതിവുപോലെ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button