08 December Tuesday

ഖത്തര്‍ സംസ്‌കൃതി മലയാളം കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 8, 2020
 
ദോഹ: ഖത്തര്‍ സംസ്‌കൃതി ദോഹ സെന്റര്‍ യൂണിറ്റ് ഖത്തര്‍ പ്രവാസികള്‍ക്കായി മലയാളം കവിതാലാപന മത്സരം സംഘടിപ്പിക്കും. 'ആര്‍ദ്രനിലാവ്' എന്ന പേരില്‍ സംഘടിപ്പിക്കാറുള്ള കവിതാലാപന മത്സരം കോവിഡ് പാശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു.
 
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ പ്രാഥമിക തലത്തിലേക്ക്, 4 മുതല്‍ 6 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള മലയാളം കവിത ആലപിക്കുന്ന വീഡിയോ  ardranilav@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കം. എഡിറ്റ് ചെയ്യാത്ത വീഡിയോകള്‍ ആയിരിക്കണം മത്സരത്തിന് അയക്കേണ്ടത്.
 
വിശദവിവരത്തിനും നിയമാവലി അറിയാനും 33186403, 55897666 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top