ജക്കാർത്ത
ചൈനയിലെ സിനോവാക് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ 12 ലക്ഷം ഡോസ് രാജ്യത്തെത്തിച്ചുവെന്ന് ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ. 18 ലക്ഷം ഡോസ് വാക്‌സിൻ ജനുവരി ആദ്യം എത്തിക്കും. എന്നാൽ, വാക്‌സിൻ കുത്തിവയ്‌പെടുക്കുന്നതിന് രാജ്യത്തെ ഔഷധ നിയന്ത്രണ ഏജൻസിയുടെ അനുമതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനോവാകിന്റെ വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലും ഇന്തോനേഷ്യ സഹകരിക്കുന്നുണ്ട്. മൂന്നാം ഘട്ട പരീക്ഷണം കൂടി നിരീക്ഷിച്ചശേഷം ജനുവരി നാലാമത്തെ ആഴ്‌ചയോടെ വാക്‌സിന് അനുമതി നൽകാൻ സാധ്യതയുണ്ടെന്ന് ഔഷധ നിയന്ത്രണ ഏജൻസി മേധാവി പെന്നി ലുകിതോ പറഞ്ഞു. ചൈനയിലെ സിനോഫാം, കാൻസിനോ ബയോളജിക്‌സ് എന്നീ മരുന്നു നിർമാണ കമ്പനികളുമായും സർക്കാർ സഹകരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..