KeralaLatest NewsNews

കേരളത്തില്‍ ചുവപ്പ് തരംഗം തന്നെ, കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ : ഇടതുപക്ഷം വിടുമോ എന്നതിനെ കുറിച്ച് വ്യക്തമായും മറുപടി

തിരുവനന്തപുരം: കേരളത്തില്‍ ചുവപ്പ് തരംഗം തന്നെയെന്ന് ഉറപ്പിച്ച് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം ഗംഭീര വിജയം നേടുമെന്നും ഗണേഷ്‌കുമാര്‍ അവകാശപ്പെട്ടു. അതേസമയം, ഇടതുമുന്നണി വിടില്ലെന്ന് ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് കേരള കോണ്‍ഗ്രസ് ബി വിടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുന്നണി വിടില്ലെന്ന് ഗണേഷ് തന്നെ വ്യക്തമാക്കിയത്.

Read Also : കര്‍ഷക നിയമം, രാഹുലിനെ വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി, മല്ലിയും ഉലുവയും തമ്മിലുളള വ്യത്യാസം പറയൂ ‘രാഹുല്‍

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ പൂര്‍ണ്ണമായി തഴഞ്ഞതില്‍ പത്ത് ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചിരുന്നു. വൈസ് ചെയര്‍മാന്‍ കൂടിയായ ഗണേഷ്‌കുമാറിന്റെ വീട്ടിലെ പൊലീസ് പരിശോധനയടക്കം പിണറായി സര്‍ക്കാരില്‍ നിന്ന് അപമാനം മാത്രമാണ് നേരിടുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ പരാതിയുയര്‍ന്നിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button