മസ്‌കത്ത്: 32 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിപ്പോകുന്ന മസ്‌കത്തിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ പിവി ബാബുവിന് കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഒമാന്‍ മസ്‌കത്ത് ഏരിയാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.
1989 ല്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പ്രദേശത്തെ സിപിഐഎമ്മിന്റെയും ഡിഫൈഎഫ്‌ഐയുടെയും നേതൃത്വത്തിലിരിക്കെയാണ് ജോലി ആവശ്യാര്‍ഥം ബാബു ഒമാനില്‍ എത്തിയത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും ഒമാനിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കൈരളിയുടെയും ഐഎസസി കേരളവിങ്ങിന്റെയും പ്രവര്‍ത്തകനും നേതാവുമായി. നിലവില്‍ കൈരളി മസ്‌കത്ത് ഏരിയാ കമ്മിറ്റിയുടെ പ്രസിഡന്റാണ്.
കെരളിയുടെ സ്‌നേഹോപഹാരംപ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭ അംഗവുമായ പിഎം ജാബിര്‍ സമ്മാനിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ബാബുവിന്റെ തിരിച്ചു പോക്ക് ഒമാനിലെ സംഘടനയെ സംബന്ധിച്ചു വലിയ നഷ്ടമാണെന്ന് ജാബിര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴി നടന്ന യാത്രയയപ്പ് യോഗത്തില്‍ കൈരളി ജനറല്‍ സെക്രട്ടരി ബാലകൃഷ്ണന്‍, പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍, സെക്രട്ടറി റെജു മറക്കാത്ത്, ട്രഷറര്‍ ഷാജഹാന്‍ തുടങ്ങി നിരവധി പ്രമുഖരും ആശംസകള്‍ അര്‍പ്പിച്ചു. യാത്രയയപ്പ് യോഗത്തില്‍ കുഞ്ഞമ്പു അധ്യക്ഷനായി. ഏരിയാ സെക്രെട്ടറി സുനിത്ത് സ്വാഗതവും റെജി ശാഹുല്‍ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..