ന്യൂഡല്‍ഹി > കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിവാശി ആര്‍എസ്എസിന്റെയും ബിജെപിയുടെയും സ്വദേശിവാദത്തിന്റെയും -ആത്മനിര്‍ഭര്‍ പാക്കേജിന്റെയും തട്ടിപ്പ് പുറത്തുകൊണ്ടുവന്നതായി അഖിലേന്ത്യ കിസാന്‍സംഘര്‍ഷ് കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിയമങ്ങളെ പിന്തുണയ്ക്കുന്ന ഭാരതീയ കിസാന്‍ സംഘിന്റെ നിലപാട് ആര്‍എസ്എസിന്റെ വര്‍ഗസ്വഭാവം വ്യക്തമാക്കുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ അടക്കമുള്ള കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.
നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും മിനിമം താങ്ങുവില(എംഎസ്പി) ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പറയുന്നതിന്റെ അര്‍ഥം മനസ്സിലാകുന്നില്ല. രാജ്യത്ത് ആവശ്യമായതിന്റെ രണ്ടര ഇരട്ടിയോളം ഉല്‍പാദനം നടക്കുന്നതിനാല്‍ പൊതുസംഭരണം അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിക്കുന്നു. ഈ നിയമങ്ങളുടെ അന്തഃസത്തയുമായി ഒത്തുപോകുന്നതല്ല എംഎസ്പിയെന്നും സര്‍ക്കാര്‍ ഭാഗത്തുള്ളവര്‍ പറയുന്നു. ഇതിനുശേഷം എംഎസ്പി ഉറപ്പാക്കുമെന്ന് പറയുന്നതിന്റെ വിശ്വാസ്യത എന്താണ്?
കോര്‍പറേറ്റ് കുത്തകകള്‍ക്ക് കാര്‍ഷികവിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ വഴിയൊരുക്കുന്നതാണ് നിയമങ്ങളെന്ന് കര്‍ഷകര്‍ക്ക് പൂര്‍ണബോധ്യമുണ്ട്. വൈദ്യുതി ബില്ലും ഇതേ ലക്ഷ്യത്തോടെയാണ്. ഇവ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..