COVID 19Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതി; നിർണായക നീക്കവുമായി ബിജെപി

പൗരത്വ നിയമ ഭേദഗതി ജനുവരി മുതൽ ആരംഭിക്കും

പൗരത്വ നിയമ ഭേദഗതിയിൽ നിർണായക നീക്കവുമായി ബി.ജെ.പി. 2021 ജനുവരിയിലോ ഫെബ്രുവരിയിലോ ഇതുസബന്ധിച്ച പ്രക്രിയ ആരംഭിക്കുമെന്ന് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയവർഗിയയും മുകുൾ റോയിയും അറിയിച്ചു.

‘അഭയാർത്ഥികളായ എല്ലാവർക്കും പൗരത്വം നൽകുന്ന പ്രക്രിയ ജനുവരി മുതൽ ആരംഭിക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും മതപരമായ രീതിയിൽ പീഡനങ്ങൾ അനുഭവിച്ച് ഇന്ത്യയിലെത്തിയവർക്കെല്ലാം പൗരത്വം നൽകും.’ – കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി പരിപാടിയിൽ കൈലാഷ് പറഞ്ഞു.

Also Read: സിപിഐയിൽ നിന്ന് ബിജെപിയിലെത്തിയ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി

രാജ്യത്ത് കൊവിഡ് ഭീഷണി ഒന്ന് ഒതുങ്ങിക്കഴിയുമ്പോൾ പൗരത്വനിയമം നടപ്പിലാക്കാൻ സർക്കാർ തയ്യാറാടെപ്പുകൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വർഷം ആരംഭിക്കുമ്പോൾ നടപടികൾ ആരംഭിക്കുമെന്ന് കൈലാഷും റോയിയും വ്യക്തമാക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button