Latest NewsNewsInternationalCrime

ഗർഭിണിയായ കാമുകിയെ തണുപ്പിച്ച് കൊന്നു; കൊടും തണുപ്പിൽ ബാൽക്കണിയിൽ അടിവസ്ത്രം മാത്രം ധരിച്ച് കഴിയേണ്ടി വന്നു

കാമുകിയെ ഉപദ്രവിക്കുന്നത് ലൈവായി കാണിക്കുന്നതിനായി ഇയാൾ ആളുകളിൽ നിന്നും പണം വാങ്ങിയിരുന്നു

ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർക്ക് 15 വർഷം കഠിനതടവിന് വിധിച്ച് കോടതി. റഷ്യൻ സ്വദേശികളാണ് ഇരുവരും. വാലെന്റീന ഗ്രിഗോറിയേവ (വല്യ- 28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വല്യയുടെ കാമുകൻ സ്റ്റാനിസ്ലാവ് റഷെത്നികോവ് (30) നാണ് ശിക്ഷ ലഭിച്ചത്.

കാമുകിയെ ഉപദ്രവിക്കുന്നത് ലൈവായി കാണിക്കുന്നതിനായി ഇയാൾ ആളുകളിൽ നിന്നും 1000 ഡോളർ വാങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പൂജ്യം സെൽഷ്യസ് തണുപ്പിൽ അടിവസ്ത്രം മാത്രം ധരിച്ച് കഴിയാൻ കാമുകിയെ യൂട്യൂബർ നിർബന്ധിക്കുകയായിരുന്നു. തണുപ്പ് അസഹയനീയമായതിനെ തുടർന്നാണ് യുവതി മരിച്ചത്.

Also Read: ചാക്കോ കൊലപാതകം; അന്നത്തെ സാക്ഷി ഇന്ന് സ്ഥാനാർത്ഥിയാകുമ്പോൾ…

കൊടും തണുപ്പിൽ ബാൽകണിയിൽ അടിവസ്ത്രം മാത്രം ധരിച്ച് യുവതിക്ക് കഴിയേണ്ടിവന്നു. ഷോയിൽ വല്യ പൂർണമനസോടെയാണ് പങ്കെടുത്തതെന്നാണ് സ്റ്റാനിസ്ലാവിനോടടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ, കാമുകൻ യുവതിയെ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് വല്യയുടെ സുഹൃത്തുക്കൾ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button