കൊച്ചി > പാലോട് ഡിവൈഎഫ്ഐ നേതാവായിരുന്ന ദിൽഷാദിനെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതികളായ 6 ആർഎസ്എസ് പ്രവർത്തകർക്ക് ഹൈക്കോടതി പത്ത് വർഷം കഠിന തടവും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പാലോഡ് ജവഹർ കോളനി യൂണിറ്റ് പ്രസിഡന്റ് ദിൽഷാദിനെ കൊലപ്പെടുത്തുകയും യൂണിറ്റ് സെക്രട്ടറി ഷിബുവിനെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ജസ്റ്റീസുമാരായ എ.ഹരിപ്രസാദ്, എം.ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വിധി.
പ്രതികളായ ഗൗത കുമാർ, ഗോപകുമാർ, സുരേഷ്, സുനിൽകുമാർ, സുധീഷ്, റിനീഷ് കുമാർ എന്നിവരെയാണ് കോടതി' ശിക്ഷിച്ചത്. 2004 ജൂലൈ 18നാണ് കേസിന് ആസ്പദമായ സംഭവം.രാഷട്രിയ വിരോധം മൂലം പ്രതികൾ ഇരുവരെയും ആക്രമിച്ച് കൊല നടത്തിയെന്നാണ് കേസ്.
പ്രതികൾക്കൾക്കെതിരെ നരഹത്യ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അലക്സ് എം. തോംമ്പ്ര ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..