ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൺ–കെയ്ൻ സഖ്യത്തിന്റെ കുതിപ്പ്. ടോട്ടനം അഴ്സണലിനെ രണ്ടു ഗോളിന് തോൽപ്പിച്ചപ്പോൾ ഗോളടിച്ചത് സൺ ഹ്യൂങ് മിന്നും ഹാരി കെയ്നും. ഇരുവരും ഗോളടിച്ചത് പരസ്പരമുള്ള പാസിൽനിന്നാണ്.
ഗോളടിയിൽ ഈ സഖ്യം റെക്കോഡിന് അടുത്തെത്തി. ഇതുവരെ നേടിയത് 31 ഗോൾ. അതിൽ പതിനൊന്നും ഇത്തവണ. ചെൽസി താരങ്ങളായിരുന്ന ദിദിയർ ദ്രോഗ്ബയും ഫ്രാങ്ക് ലംബാർഡും 36 ഗോളൊരുക്കി. ജയത്തോടെ ടോട്ടനം പട്ടികയിൽ ഒന്നാമതെത്തി. 11 കളിയിൽ 24 പോയിന്റ്. ചാമ്പ്യൻമാരായ ലിവർപൂളിന് 24 പോയിന്റാണുള്ളത്. ചെൽസിക്ക് 22.
ലിവർപൂർ നാല് ഗോളിന് വൂൾവറാംപ്ടൺ വാൻഡറേഴ്സിനെ തോൽപ്പിച്ചു. മുഹമ്മദ് സലാ, ജോർജിനോ വെെനാൽദം, ജോയൽ മാറ്റിപ് എന്നിവർ ഗോളടിച്ചു. നാലാം ഗോൾ നെൽസൺ സെമെഡോയുടെ ദാനഗോളായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..