07 December Monday

തങ്കഅങ്കി രഥഘോഷയാത്ര 22ന് ; ഇക്കുറി ഘോഷയാത്രയ്‌ക്ക് കോവിഡ് നിയന്ത്രണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020


പത്തനംതിട്ട
ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥഘോഷയാത്ര 22ന് ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും പുറപ്പെടും. 25 ന് ഉച്ചയ്‌ക്ക് പമ്പയിലെത്തും. വൈകിട്ട്‌ ശബരിമലയിൽ എത്തിക്കുന്ന തങ്ക അങ്കിക്ക് ശരംകുത്തിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരണം നൽകും. ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവൻ തങ്കത്തിൽ നിർമിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന്‌ ചാർത്താൻ  ഘോഷയാത്രയായി കൊണ്ടുവരുന്നത്.

പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിന് മുന്നിൽ ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 26നാണ് മണ്ഡലപൂജ നടക്കുക. ഇക്കുറി ഘോഷയാത്രയ്‌ക്ക്  കോവിഡ് നിയന്ത്രണങ്ങളുണ്ട്‌. ആറൻമുളയിൽ നിന്ന് ആരംഭിച്ച് പമ്പയിൽ അവസാനിക്കുന്നത്‌ വരെ വഴിനീളെയുള്ള സ്വീകരണം, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല. ജങ്‌ഷനുകളിലെ സ്വീകരണവും ഒഴിവാക്കി. അമ്പലങ്ങളിൽ എത്തുമ്പോൾ അവിടെ സ്വീകരണത്തിന് ക്രമീകരണം ഒരുക്കും. എന്നാൽ അവിടെയും ആൾകൂട്ടം അനുവദിക്കില്ലെന്ന്‌ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ഏറ്റെടുത്ത് അയ്യപ്പന്മാരും
കോവിഡ് കാലത്തെ മല കയറ്റം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണമെന്ന ഉത്തരവാദിത്തം അക്ഷരാർഥത്തിൽ
ഏറ്റെടുത്ത് അയ്യപ്പന്മാരും. സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് നടപ്പന്തൽ അടക്കമുള്ള ഇടങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർഥാടകർ ക്യു നിൽക്കുന്നത്.  കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ്
നിലയ്ക്കൽ മുതൽ തീർഥാടകരെ കയറ്റി വിടുന്നത്.  പരിശോധനകളും സുരക്ഷ മുന്നറിയിപ്പുകളും ലഭിക്കുന്ന അയ്യപ്പഭക്തർ
അവ കൃത്യമായി പാലിച്ച്‌ മാസ്‌കും സാനിറ്റൈസറും ഉൾപ്പടെ പ്രതിരോധത്തിനുള്ള മുൻകരുതലുകളോടെയാണ് ദർശനത്തിനെത്തുന്നത്. 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top