07 December Monday

കുവൈത്തില്‍ പാര്‍ലമെന്റില്‍ വനിതകളില്ല; മത്സരിച്ച 29 പേരും തോറ്റു

അനസ് യാസിന്‍Updated: Monday Dec 7, 2020


കുവൈത്ത്‌ സിറ്റി> കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച 29 വനിതകൾക്കും വിജയിക്കാനായില്ല. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ 31 പുതുമുഖം. 50 അംഗ പാർലമെന്റിലേക്ക് ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ്. 43 സിറ്റിങ്‌ എംപിമാർ ഉൾപ്പെടെ 326 പേർ മത്സരിച്ചു. സിറ്റിങ്‌ എംപിമാരിൽ ജയിച്ചത് പത്തൊമ്പതുപേർമാത്രം.

നിലവിലെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും അടക്കം തോറ്റു. മൊത്തം 5.67 ലക്ഷം വോട്ടർമാരിൽ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കോവിഡ്-പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയായിരുന്നു വോട്ടെടുപ്പ്. കോവിഡ് ബാധിതർക്കായി പ്രത്യേക ബൂത്ത് ഒരുക്കി.

പുതിയ പാർലമെന്റ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. ഷെയ്ഖ് സബാഹ് ഖാലിദ് അസ്സബാഹ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.

 അഞ്ചു മണ്ഡലങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പത്ത് വീതം അംഗങ്ങളെയാണ് വോട്ടെടുപ്പ് വഴി തെരെഞ്ഞെടുക്കേണ്ടിയിരുന്നത്. നിലവിലെ പാർലമെന്റ് സ്പീക്കർ മർസൂക്ക് അല്ഖാനിം ആണ് വിജയിച്ചവരിൽ പ്രമുഖൻ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് വോട്ടെടുപ്പ് നടന്നത്. കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ പ്രത്യേക പോളിങ്ങ് ബൂത്തുകൾ സർക്കാർ ഒരുക്കിയിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top