KeralaNattuvarthaLatest NewsNews

ലൈംഗികച്ചുവയോടെ സംസാരിച്ചു, 17കാരിയുടെ രഹസ്യമൊഴി; ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ മാറ്റി

കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി

കണ്ണൂര്‍: പോക്‌സോ കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇ.ഡി ജോസഫിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനം. പോക്‌സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോള്‍ മോശമായി പെരുമാറിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിൽ ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജോസഫിനെ മാറ്റുന്നത്

കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോള്‍ ഇ ഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്.

read  also:നഷ്ടപ്പെടാന്‍ വേണ്ടി കഴുത്തു വെച്ചുകൊടുക്കുന്ന മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികള്‍ വലയിടും സൂക്ഷിച്ചോ!!

തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിൽ കൗണ്‍സിംഗിന് ഹാജരായപ്പോള്‍ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button