വെൽഫെയറുമായി ഒരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോഴും വെൽഫെയർ പാർടി കണ്ണൂർ ജില്ലാ സെക്രട്ടറി ഫൈസൽ മാടായി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം പൊടിപൊടിക്കുന്നു.
പന്ന്യന്നൂർ ഡിവിഷനിൽ നിരന്ന പ്രചാരണ ബോർഡുകളിലെല്ലാം ഇയാൾ യുഡിഎഫ് സ്ഥാനാർഥിയാണ്. അഭ്യർഥനയിലും കത്തിലും യുഡിഎഫ് സഥാനാർഥിതന്നെ. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കാൻ തീരുമാനിച്ച സീറ്റാണിത്. ജില്ലയിൽ 21 സീറ്റുകളിലാണ് കോൺഗ്രസ് –-വെൽഫെയർ പാർടി സഖ്യം. രണ്ട് സീറ്റുകളിൽ ലീഗ് –-വെൽഫെയർ സഖ്യവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..