Latest NewsNewsIndia

കോൺഗ്രസിനെ രക്തം കുടിക്കുന്ന കുളയട്ടയോട് ഉപമിച്ച് ബിജെപി നേതാവ്

പാട്‌ന : “ഡൽഹി- പഞ്ചാബ് അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്നിൽ കോൺഗ്രസ് പാർട്ടിയാണ്, രക്തം ലഭിച്ചില്ലെങ്കിൽ അസ്വസ്ഥനാകുന്ന കുളയട്ടയെപ്പോലെയാണ് അവർ”, ബിഹാർ ബിജെപി സംസ്ഥാന പ്രസിഡന്റ് സജ്ഞയ് ജസ്വാൾ പറഞ്ഞു.

Read Also : “കേരളത്തിലെ ജനങ്ങൾ പട്ടിണിയാകാതിരുന്നത് എൽഡിഎഫ് സർക്കാർ ഉള്ളതുകൊണ്ട്” : മുഖ്യമന്ത്രി പിണറായി വിജയൻ 

രാജ്യത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ട്. എന്നാൽ വ്യാജ ഗാന്ധി കുടുംബവും ലാലു പ്രസാദിന്റെ കുടുംബവും കർഷകരെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും രാജ്യത്തിനെതിരെ യാതൊരുവിധ ഗൂഢാലോചനയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ നിരവധി കർഷകരാണ് സമരത്തിനെത്തിയിരിക്കുന്നത്. അവരെല്ലാവരും സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ളവരാണ്. ഇവർക്കുപിന്നിൽ കോൺഗ്രസ് പാർട്ടിയാണ്. താങ്ങുവില നിലനിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ആവർത്തിച്ച് പറയുന്നു. സർക്കാരിന്റെ ലക്ഷ്യം കാർഷിക രംഗത്തെ ഇടനിലക്കാരെ ഒഴിവാക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button