KeralaLatest NewsNews

“മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ പിന്നെ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് ഭയം” : രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളം രൂപം കൊണ്ട ശേഷമുണ്ടായ ഏറ്റവും ഹീനമായ സർക്കാരാണ് പിണറായി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read Also : മൂന്ന് വർഷം കൊണ്ട് 3.70 ലക്ഷം ജനങ്ങൾക്ക് സർക്കാർ ജോലി നൽകി യോഗി സർക്കാർ

“മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കടത്തുകാരുടെ താവളമായി മാറി. ഭരണത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറിയായിരുന്നയാളുടെ വീടിനു ലഹരിമരുന്നു ബന്ധം.സർക്കാരും മുഖ്യമന്ത്രിയും ഒരേ പോലെ ജനവിരുദ്ധരായി മാറിക്കഴിഞ്ഞുവെന്നു ഭരണമുന്നണി തന്നെ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്നു ഭയന്നാണു മുഖ്യമന്ത്രിയെ പ്രചാരണ രംഗത്തുനിന്നു മാറ്റി നിർത്തിയത്”, രമേശ് ചെന്നിത്തല പറഞ്ഞു.

“വികസന പദ്ധതികൾ എന്ന പേരിൽ കൊണ്ടുവന്നവയെല്ലാം അഴിമതിക്കായുള്ള തട്ടിപ്പുകളായിരുന്നു.പമ്പാ മണൽക്കടത്ത്, പൊലീസ് തലപ്പത്തെ തട്ടിപ്പുകൾ, ട്രാൻസ്ഗ്രിഡ്, ഇ മൊബിലിറ്റി, കെ-ഫോൺ, കെ-റെയിൽ, കിഫ്ബി, മസാല ബോണ്ട്, ബവ്ക്യൂ ആപ്പ് തുടങ്ങിയ അഴിമതികളിലും പിടിവീഴുമെന്നു കണ്ടപ്പോൾ വികസനപ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസികൾ അട്ടിമറിക്കുകയാണെന്നു നിലവിളിക്കുകയാണു സർക്കാർ”,രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button