07 December Monday

വർഗീയവൽക്കരിക്കാനുള്ള ശ്രമം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020


രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് നേതാവ്‌ ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം കേരള‌ത്തെ സംഘപരിവാർവൽക്കരിക്കാനുള്ള മോഡി സർക്കാർ അജൻഡയുടെ ഭാഗമാണെന്ന്‌ എസ്‌എഫ്‌ഐ. കേന്ദ്ര സർക്കാർ ആർഎസ്എസ് നേതാക്കളുടെ പേര്‌ സ്ഥാപനങ്ങൾക്ക് നൽകി വർഗീയ രാഷ്ട്രീയത്തെ വേരുറപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. സ്വാതന്ത്ര്യ സമരത്തിൽനിന്ന് മാറിനിൽന്ന്‌ ഇന്ത്യൻ ജനതയെ ഒറ്റുകൊടുത്ത ആർഎസ്എസ് നേതാവിന്റെ പേര് ഒരു ശാസ്‌ത്രസ്ഥാപനത്തിന് നൽകുന്നത് ശാസ്‌ത്രലോകത്തിന്‌ നാണക്കേടാണ്. തീവ്ര ഹിന്ദുത്വത്തിന്റെ പരിച്ഛേദമായിരുന്ന ഗോൾവാൾക്കറെയും സവർക്കറെയും ഭരണസ്വധീനം ഉപയോഗിച്ച് കേന്ദ്ര സർക്കാർ ചരിത്രത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു.

ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആർഎസ്എസിന്റെ നേതാവായിരുന്ന ഗോൾവാൾക്കറെ മഹത്വവൽക്കരിക്കാനുള്ള സംഘപരിവാർ അജൻഡയ്‌ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ  വിനീഷ് സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top