വയനാട്> തെരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്‍റെ നിലപാട് തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും മുന്നണിക്ക് പുറത്ത് ആരുമായും ബന്ധമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് കഴിഞ്ഞ ദിവസംവും യുഡിഎഫ് കൺവീനർ ആവർത്തിച്ചിരുന്നു. സഖ്യത്തെ കുറിച്ച് മുല്ലപ്പളളിക്കും അറിയാമെന്നും താന്‍ പറയുന്നതാണ് മുന്നണി നയമെന്നും ഹസന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു
ഇതിന് മറുപടിയായാണ് പാര്‍ട്ടി നയം പറയേണ്ടത് കെ പിസിസി പ്രസിഡന്റ് ആണെന്ന് കെ സി വേണുഗോപാൽ വിശദീകരിച്ചത്. വെൽഫെയറുമായി നീക്കുപോക്കുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..