Latest NewsNewsIndia

ജനാധിപത്യവിരുദ്ധ പ്രതിഷേധം; അഖിലേഷ് യാദവ് കസ്റ്റഡിയില്‍

പക്ഷേ മാര്‍ച്ച് ഞങ്ങള്‍ നടത്തിയിരിക്കുമെന്നായിരുന്നു കസ്റ്റഡിയിലാകുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പോലീസ് കസ്റ്റഡിയിൽ. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയതിനെ തുടർന്നാണ് അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ലഖ്‌നൗവിലെ തന്റെ വസതിയ്ക്ക് മുന്‍പില്‍ നടന്ന ധര്‍ണയില്‍ പങ്കെടുക്കവേയായിരുന്നു കസ്റ്റഡി.

എന്നാൽ കനൗജിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തുടങ്ങവേയായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് എക്കോഗാര്‍ഡനിലേക്ക് അയച്ച അഖിലേഷ് അവിടെ കസ്റ്റഡിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. പോലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. യു.പിയിലെ വിവിധയിടങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവരികയാണ്. പോലീസിന് വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിടാം. അവര്‍ക്ക് ഞങ്ങളുടെ വാഹനം തടയാം. പക്ഷേ മാര്‍ച്ച് ഞങ്ങള്‍ നടത്തിയിരിക്കുമെന്നായിരുന്നു കസ്റ്റഡിയിലാകുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Read Also:  തൊഴുത്തിന് തീപിടിച്ചു; പശുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു

അതേസമയം കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് അഖിലേഷ് യാദവ് വീടിന് മുന്‍പിലായി കര്‍ഷകര്‍ നടത്തുന്ന ധര്‍ണയില്‍ ഇരുന്ന് പ്രതിഷേധിച്ചത്. ജനാധിപത്യവിരുദ്ധ പ്രതിഷേധമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന കിസാന്‍ യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button