Latest NewsNewsIndia

ലോകത്തെ അമ്പരപ്പിക്കുന്ന പ്രണയകുടീരത്തിലേക്ക് ഇനി മെട്രോ; പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും

ന്യൂഡല്‍ഹി : ആഗ്ര മെട്രോ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗ്രയുടെ വികസനത്തിന് മെട്രോ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്ററിലൂടെ ആശംസ നേര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആഗ്ര മെട്രോ പദ്ധതി നിര്‍മ്മാണം ആരംഭിക്കുകയാണ്. ഈ പദ്ധതി രണ്ടു യാത്രാ ഇടനാഴികളാണ് തുറക്കുക. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗ്രാ നഗരത്തിലെ ജനങ്ങള്‍ക്കും ആഗ്ര കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഒരേ സമയം പദ്ധതി പ്രയോജനപ്പെടും- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

29.4 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ട് ഇടനാഴികളോടു കൂടിയ ആഗ്ര മെട്രോ പദ്ധതി താജ്മഹൽ,ആഗ്ര കോട്ട, സിക്കന്ദ്ര തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ റെയിൽവെസ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവയുമായി ബന്ധിപ്പിക്കും.ആഗ്രയിലെ താമസക്കാരായ 26 ലക്ഷത്തോളം ജനങ്ങൾക്കും, പ്രതിവർഷം ആഗ്ര സന്ദർശിക്കുന്ന 60 ലക്ഷത്തോളം വിനോദസഞ്ചാരികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.ചരിത്ര നഗരമായ ആഗ്രയ്ക്ക് , പരിസ്ഥിതി സൗഹൃദവും വേഗത്തിൽ ഉള്ളതുമായ ഈ ഗതാഗതസംവിധാനം ഏറെ ഗുണകരമാകും. അഞ്ചുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 8379.62 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button