Life Style

വെള്ളം കുടിച്ച് തടി കുറയ്ക്കാം

ശരീരത്തിലെ കൊഴുപ്പൊഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിച്ചു നോക്കൂ. വണ്ണവും കുറയും, ആരോഗ്യത്തിന് നല്ലതുമാണ്.

ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും കുടിച്ചു നോക്കൂ. സ്വാഭാവികരീതിയില്‍ വണ്ണം കുറഞ്ഞു കിട്ടും. വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതും നല്ലതാണ്.

കൊഴുപ്പു കുറയ്ക്കാന്‍ ഇഞ്ചി

ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി തേനൊഴിച്ചു കുടിയ്ക്കുന്നത് വണ്ണം കുറയുവാന്‍ മാത്രമല്ലാ, ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുവാനും നല്ലതാണ്. തേനിലെ അമിനോ ആസിഡ്, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയാണ് വണ്ണം കൂട്ടാതെ സഹായിക്കുന്നത്.

ചായ, കാപ്പി പതിവുള്ളവര്‍ ഇതിനു പകരം ഗ്രീന്‍ ടീ ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തുതള്ളാനും മുടികൊഴിച്ചില്‍ തടയാനും ചര്‍മത്തിളക്കത്തിനും ഗ്രീന്‍ ടീ നല്ലതാണ്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button