ലണ്ടൻ
ഒമ്പതു മാസത്തെ ഇടവേളയ്‌ക്കുശേഷം സ്വന്തം കാണികൾക്കുമുന്നിൽ കളിച്ച ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജയത്തോടെ മുന്നിലെത്തി. ഒരു ഗോളിന് പിന്നിൽനിന്നശേഷം മൂന്ന് ഗോളടിച്ച് ലീഡ്സ് യുണെെറ്റഡിനെ തോൽപ്പിച്ചു. പട്ടികയിൽ 22 പോയിന്റോടെയാണ് മുൻ ചാമ്പ്യൻമാരുടെ മുന്നേറ്റം.
പട്രിക് ബാംഫോഡിലൂടെയാണ് ലീഡ്സ് മുന്നിലെത്തിയത്. എന്നാൽ ഒളിവർ ജിറുവിലൂടെ തിരിച്ചടിച്ചു. സൗമയും ക്രിസ്റ്റ്യൻ പുലിസിച്ചും പട്ടിക പൂർത്തിയാക്കി. ടോട്ടനത്തിനും ലിവർപൂളിനും 21 പോയിന്റുണ്ട്. മാഞ്ചസ്റ്റർ യുണെെറ്റഡ് 3–1ന് വെസ്റ്റ്ഹാം യുണെെറ്റഡിനെ കീഴടക്കി. 19 പോയിന്റുമായി നാലാമതാണ്. മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളിന് ഫുൾഹാമിനെ തോൽപ്പിച്ചു. സിറ്റിക്ക് 18 പോയിന്റുണ്ട്. എവർട്ടണും ബേൺലിയും ഓരോ ഗോളടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..