ന്യൂഡൽഹി
അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 94 വയസ്സുകാരി സുപ്രീംകോടതിയിൽ ഹർജി നൽകി. 1975 ജൂണിൽ അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് നടപടിയില്‍ കടുത്ത മാനസികപീഡനവും അവഹേളനവും സഹിക്കേണ്ടി വന്ന യുപി മൊറാദാബാദ് സ്വദേശിനി വീര സരിന്‍ 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
കരോൾബാഗിലും കൊണോട്ട്‌പ്ലേസിലും ആഭരണ, രത്നവ്യാപാരം നടത്തിയിരുന്ന ഭർത്താവ് എച്ച് കെ സരിനെതിരെ അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് നീക്കമുണ്ടായി. റെയ്‌ഡ് ചെയ്‌ത് ആഭരണങ്ങളും രത്നങ്ങളും പിടിച്ചെടുത്തു. അപമാനഭാരത്താല്‍ എച്ച് കെ സരിൻ മരിച്ചതോടെ, വീര സരിന്‍ ഒറ്റയ്‌ക്ക് നിയമനടപടിയുമായി മുന്നോട്ട് പോയി. പൊലീസ് നടപടി നിയമവിരുദ്ധമെന്ന് 2014ൽ ഡൽഹി ഹൈക്കോടതി വിധിച്ചു.
ഡെറാഡൂണിൽ മക്കൾക്കൊപ്പം കഴിയുകയാണ് വീര. ഇനിയെങ്കിലും അടിയന്തരാവസ്ഥയെ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച് ബന്ധപ്പെട്ടവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി ഇരകൾക്ക് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..