രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ പുതിയ ക്യാമ്പസ് ഇനി അറിയപ്പെടുക ‘ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ്’ എന്നാണെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഇതിനെതിരെ എം പി ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. “എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല” , ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
തരൂരിന്റെ പ്രസ്താവനയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.”ഗുരുജി ഗോൾവാൾക്കർ ശാസ്ത്ര ശാഖയ്ക്ക് ചെയ്ത സംഭാവന എന്താണ് എന്നതാണ് ചോദ്യമെങ്കിൽ, രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചിട്ടാണ് ഖേൽ രത്‌നയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന എന്ന് വിളിക്കുന്നത് എന്ന് തിരിച്ച് ചോദിക്കേണ്ടി വരും? “,ശോഭ സുരേന്ദ്രൻ പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ഗുരുജി ഗോൾവാൾക്കർ ശാസ്ത്ര ശാഖയ്ക്ക് ചെയ്ത സംഭാവന എന്താണ് എന്നതാണ് ചോദ്യമെങ്കിൽ, രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചിട്ടാണ്…
Posted by Sobha Surendran on Saturday, December 5, 2020
Post Your Comments