ന്യൂഡൽഹി
കർഷകപ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന അഖിലേന്ത്യാ കിസാൻസഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയ്‌ക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. സെപ്‌തംബർ 25ന് പാർലമെന്റ് സ്‌ട്രീറ്റിൽ നടന്ന പ്രകടനം നയിച്ചതിന്റെ പേരിൽ ഏഴു വർഷംവരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്. ആവശ്യപ്പെടുമ്പോൾ ഹാജരാകാന്‍ നോട്ടീസും അയച്ചു. മഹാമാരി നിയമം ദുരുപയോഗംചെയ്താണ് കേസ് ചമച്ചത്.
കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കാൻ കർഷകരോടും തൊഴിലാളികളോടും ജനാധിപത്യ പ്രസ്ഥാനങ്ങളോടും കിസാൻസഭ ആഹ്വാനം ചെയ്‌തു. ശനിയാഴ്‌ച പ്രതിഷേധദിനമായി ആചരിക്കാൻ കിസാൻസഭയുടെ എല്ലാ ഘടകങ്ങളോടും പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും ആവശ്യപ്പെട്ടു.
കേസ് നിരുപാധികം പിൻവലിക്കണം. പ്രതിഷേധങ്ങള്‍ അടിച്ചമർത്താൻ 1897ലെ മഹാമാരി നിയമം ദുരുപയോഗിക്കുകയാണെന്നും കിസാൻസഭ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജെഎൻയു വിദ്യാർഥികൾ രംഗത്തുവന്നതോടെ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവർക്കെതിരെയും കേന്ദ്ര നിർദേശപ്രകാരം സർകലാശാല പ്രതികാര നടപടി തുടങ്ങി. ഹോസ്റ്റലിൽ അനധികൃതമായി പ്രവേശിച്ചെന്ന പേരിൽ വിദ്യാർഥികൾക്ക് 2000 മുതൽ 5000 രൂപവരെ പിഴയിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..