സാവോ പോളോ
ചൈനയുടെ കോ വാക്സിൻ അന്തിമഘട്ട പരീക്ഷണം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നായ സാവോ പോളോയ്‌ക്ക് 10 ലക്ഷം ഡോസ് മരുന്നുകൂടി ലഭ്യമായി. ബുടാൻഡൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വ്യാഴാഴ്ച എത്തി. നവംബർ 19ന് 1.2 ലക്ഷം ഡോസ് ലഭ്യമായിരുന്നു.
ഡിസംബർ പാതിയോടെ നിർമാതാക്കളായ സിനോവാക് ബയോടെക് മനുഷ്യരിലെ അന്തിമഘട്ട പരീക്ഷണം പൂർത്തിയാക്കി ഫലപ്രാപ്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബർ അവസാനത്തോടെ നാലുകോടി ഡോസുകൂടി ലഭ്യമാകുമെന്ന് സാവോ പോളോ ഗവർണർ ജാവോ ഡോറിയോ പറഞ്ഞു.
അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സന്നദ്ധമാണെന്ന് ബ്രസീൽ ആരോഗ്യ നിയന്ത്രണ ഏജൻസി അറിയിച്ചിട്ടുണ്ട്. ചൈനാവിരുദ്ധനായ പ്രസിഡന്റ് ജെയ്‌ർ ബോൾസനാരോ ബ്രസീലിൽ കോവാക്‌സിൻ പരീക്ഷണം തടയാൻ ശ്രമിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..