KeralaCinemaMollywoodLatest NewsNewsIndiaEntertainment

രാഷ്ട്രീയത്തിൽ തിളങ്ങാൻ രജനികാന്ത്; തുടക്കം തന്നെ ഇടംകോലിട്ട് ദേവൻ!

രജനി ഒരിക്കലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്ന് നടന്‍ ദേവന്‍

തമിഴ്നാട് ഏറെ ആകാംഷയോടെ നോക്കിക്കാണുന്ന ഒന്നാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം. രാഷ്ട്രീയത്തിലേക്കിറങ്ങാൻ റെഡിയായി കഴിഞ്ഞുവെന്ന് രജനി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഡിസംബർ അവസാനം ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നിരിക്കേ താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തിൽ വ്യത്യസ്തമായ അഭിപ്രായവുമായി നടൻ ദേവൻ.

രജനികാന്തിന് രാഷ്ട്രീയം പറ്റില്ലെന്ന് ദേവൻ. വർഷങ്ങൾക്ക് മുൻപാണ് ദേവൻ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ദേവന്‍ പറഞ്ഞിരുന്നു. വളരെയധികം പേടിയുള്ള വ്യക്തിയാണ് രജനികാന്തെന്നും പേടിയുള്ള ഒരാള്‍ക്ക് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ദേവൻ പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുകയാണ് ദേവനിപ്പോൾ.

‘രജനികാന്ത് അസാദ്ധ്യ താരമാണ്. പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിനു പറ്റിയ സ്ഥലമല്ല. ശോഭിക്കാൻ അദ്ദേഹത്തിനു സാധിക്കില്ല. പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് തമിഴ് മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞത് രജനിസര്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നാണ്. ഇപ്പോഴും അങ്ങനെ തന്നെ പറയുന്നു’, ദേവന്‍ പറഞ്ഞു. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവൻ തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാവുമെന്ന് കഴിഞ്ഞദിവസം രജനികാന്ത് പറഞ്ഞിരുന്നു. ജനുവരിയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button