COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ച് ഇന്ന് 32 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു 32 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെല്‍വരാജ് (51), പൂന്തുറ സ്വദേശി ഷാഹുല്‍ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാള്‍ (69), കോട്ടയം കോരതോട് സ്വദേശി റെജിമോന്‍ (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ സ്വദേശി കെ.പി. വര്‍ഗീസ് (65), പള്ളിക്കര സ്വദേശിനി നിതി വര്‍ക്കി (88), തൃശൂര്‍ അമ്മാടം സ്വദേശി ജോസ് (65), ചിറ്റിലപ്പിള്ളി സ്വദേശി സുബ്രഹ്മണ്യന്‍ (84), എരുമപ്പെട്ടി സ്വദേശി രവീന്ദ്രന്‍ (65), രാമവര്‍മ്മപുരം സ്വദേശിനി വിജി ഓമന (56), വെള്ളക്കല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ മേനോന്‍ (77), കൂര്‍ക്കാഞ്ചേരി സ്വദേശിനി ഷഹീദ (69), കീലേപാടം സ്വദേശി രാമകൃഷ്ണന്‍ (78), ചാവക്കാട് സ്വദേശി അസൈനാര്‍ (70), വാഴനി സ്വദേശി ജോണ്‍ (60), കോട്ടപ്പടി സ്വദേശിനി ജിനി (33), പാലക്കാട് മുതുതല സ്വദേശി മണികണ്ഠന്‍ (52), മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ഉമ്മചുട്ടി (66), പള്ളിക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (62), കോഴിക്കോട് വേളം സ്വദേശി അബ്ദുറഹ്മാന്‍ (72), താമരശേരി സ്വദേശിനി പാത്തുമ്മ (85), കാരപറമ്പ് സ്വദേശി ബാലകൃഷ്ണന്‍ (77), വടകര സ്വദേശി അബ്ദുള്ള (88), വടകര സ്വദേശി ഉമ്മര്‍ കുട്ടി (70), വയനാട് പാലമുക്ക് സ്വദേശി അമ്മദ് (60), കണ്ണൂര്‍ പാലേരി സ്വദേശിനി കുഞ്ഞിപാത്തു (60), പയ്യന്നൂര്‍ സ്വദേശി അബ്ദുള്ള (59) എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ മരണം 2390 ആയി ഉയർന്നു. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്നതാണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button