Latest NewsNewsIndia

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജിവെച്ചു

ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെ തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു.തെലങ്കാന പിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഉത്തം കുമാര്‍ റെഡ്ഡി കത്ത് നല്‍കി.

150 വാര്‍ഡുകളുള്ള ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ടിആര്‍എസിനും ബിജെപിയ്ക്കും എഐഎംഐഎമ്മിനും പിന്നിലായ കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

146 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഹൈദരാബാദിലെ ഫലം നാണക്കേടായി മാറിയിരിക്കുകയാണ്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനൊപ്പം മത്സരിച്ചിട്ടും നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെ കോണ്‍ഗ്രസ് അടിതെറ്റി വീണിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം ഉറ്റുനോക്കിയ ഹൈദരാബാദ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button