Latest NewsNewsIndia

കാനഡയ്ക്ക് കനത്ത തിരിച്ചടി; യോഗം ബഹിഷ്‌കരിച്ച്‌ ഇന്ത്യ

ട്രൂഡോ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധമറിയിക്കാന്‍ ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്തിയിരുന്നു.

ന്യൂഡല്‍ഹി: കാനഡയ്ക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കാനഡ വിളിച്ച വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ത്യ ബഹിഷ്‌കരിക്കും. എന്നാൽ കര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവനയാണ് യോഗം ബഹിഷ്‌കരിക്കാന്‍ കാരണം.

എന്നാൽ ‘ഷെഡ്യൂളിംഗ് പ്രശ്‌നങ്ങള്‍’ കാരണം ഡിസംബര്‍ ഏഴിന് നടക്കാനിരിക്കുന്ന യോഗത്തില്‍ എ എം ജയ്ശങ്കര്‍ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം കനേഡിയന്‍ സര്‍ക്കാരിനെ അറിയിച്ചു. കനേഡിയന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്‌ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടന്ന വെര്‍ച്വല്‍ മീറ്റില്‍ ജയ്ശങ്കര്‍ പങ്കെടുത്തിരുന്നു.

Read Also: ഞാൻ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല; നിയമവിധേയമാക്കണമെന്ന് 2 വര്‍ഷം മുമ്പേ പറഞ്ഞു: തരൂര്‍

അതേസമയം കര്‍ഷക പ്രതിഷേധത്തിന് പിന്തുണയറിയിച്ച്‌ ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.കര്‍ഷകരുടെ സമരത്തെ പിന്തുണച്ച്‌ സംസാരിച്ച ആദ്യ വിദേശ രാജ്യത്തലവനും ട്രൂഡോയായിരുന്നു. ട്രൂഡോ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധമറിയിക്കാന്‍ ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. ഇതോടെയാണ് യോഗം ബഹിഷ്കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്നാണ് സൂചന.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button