Latest NewsNewsEntertainment

275 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പുറത്തിറങ്ങി മമ്മൂക്ക; കൊച്ചിയിൽ സുലൈമാനി കുടിക്കുന്ന താരത്തിന്റെ ചിത്രം വൈറൽ

കാറില്‍ സായാഹ്ന യാത്രയ്ക്കിറങ്ങിയാണ് മമ്മൂട്ടി ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചത്

മെ​ഗാ സ്റ്റാര്‍ മമ്മൂട്ടി ഒന്‍പത് മാസത്തെ ലോക്ക്ഡൗണിന് ശേഷം വീടിന് പുറത്തിറങ്ങി. ലോക്ക് ഡൗണ്‍ കാരണം വീട്ടില്‍ ആയിരുന്ന മമ്മൂട്ടി ഇന്നലെയാണ് വീടിന് വെളിയില്‍ ഇറങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സായാഹ്ന യാത്രയ്ക്കിറങ്ങിയാണ് മമ്മൂട്ടി ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചത്.

താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തുകയും വീഡിയോ വൈറല്‍ ആവുകയും ചെയ്തു. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, നടന്‍ രമേഷ് പിഷാരടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, മേക്കപ്പ്മാന്‍ ജോര്‍ജ് എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടയായിരുന്നു. മാര്‍ച്ച്‌ അഞ്ചിനാണ് മമ്മൂട്ടി വീട്ടില്‍ എത്തുന്നത്. ദി പ്രീസ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ശേഷമാണ് വീട്ടില്‍ എത്തിയത്. പിന്നീട് ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു.

ശേഷം ഇളവുകള്‍ വരുകയും സിനിമ മേഖല സജീവമാവുകയും ചെയ്‌തെങ്കിലും പ്രോട്ടോക്കോളുകള്‍ പാലിച്ച മമ്മൂട്ടി വീട്ടില്‍ തന്നെ ഇരുന്നു. അമല്‍ നീരദ് ചിത്രം ബിഗ് ബി ആണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കാന്‍ പോകുന്ന സിനിമ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button